തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം സർക്കാർ തടസപ്പെടുത്തുന്നെന്ന കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ.സി.ജോസഫിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മന്ത്രി എ.സി. മൊയ്‌തീൻ പറഞ്ഞു. കൊവിഡ് പശ്ചാത്തലത്തിൽ ബില്ലുകൾ ഏപ്രിൽ പതിനെട്ടുവരെ നീട്ടിയിരുന്നു. ഈ ബില്ലുകൾ നടപ്പു സാമ്പത്തിക വർഷം ആദ്യം തന്നെ മാറി നൽകി.
ഈ തുക ഈ വർഷത്തെ ബഡ്ജറ്റ് വിഹിതത്തിൽ നിന്നാണ് നൽകിയിട്ടുള്ളതെങ്കിലും പിന്നീട് ഇത് പ്രത്യേകം അനുവദിക്കും. സ്പിൽ ഓവർ പദ്ധതികൾ പൂർത്തിയാക്കുന്നതിനു പ്രത്യേകം വിഹിതം നൽകും.കേന്ദ്രധനകാര്യകമ്മീഷൻ ഗ്രാന്റ് അവരുടെ മാർഗരേഖ അനുസരിച്ച് അനുവദനീയമായ കാര്യങ്ങൾക്ക് മാത്രമേ വിനിയോഗിക്കാൻ കഴിയുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |