തിരുവനന്തപുരം: ഇടതുമുന്നണി യോഗം അടുത്തയാഴ്ച ചേരാൻ തീരുമാനമായി. സ്വർണക്കടത്ത്, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് വിവാദങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. സി.പി.എം–സി.പി.ഐ ആശയവിനിമയത്തെ തുടർന്നാണ് യോഗം വിളിക്കാൻ തീരുമാനമെടുത്തത്. സർക്കാരിന് മേൽ ഉയരുന്ന വിവാദങ്ങളുടെ മേൽ സി.പി.ഐയ്ക്ക് ശക്തമായ എതിർപ്പാണുള്ളത്. ഇന്നലെ പാർട്ടി മുഖപത്രത്തിൽ സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. കൺസർട്ടൻസി കരാറുകളെപ്പറ്റിയും മുന്നണി യോഗത്തിൽ വാദപ്രതിവാദങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
അതിനിടെ സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് എല്ലാ സി.പി.എം മന്ത്രിമാരുടെയും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ യോഗം സി.പി.എം വിളിച്ചു. വ്യാഴാഴ്ചയാണ് യോഗം ചേരുക. പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പെരുമാറ്റചട്ടം കർശനമാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും യോഗത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ യോഗം വിളിക്കുക എന്ന അസാധാരണ നടപടിയിലേക്ക് പാർട്ടി കടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |