തിരുവനന്തപുരം :പി.എസ്.സിയുടെ മത്സര പരീക്ഷകളും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കലും നിയമനവുമെല്ലാം ലോക്ക് ഡൗണിൽ കുരുങ്ങിയതോടെ ,അഞ്ച് മാസത്തിലേറെയായി ഉദ്യോഗാർത്ഥികൾ ആശങ്കയിൽ . ഇളവുകളെത്തുടർന്ന് ജൂലായ് ഒന്ന് മുതൽ നിയമന നടപടികൾ പുനരാരംഭിച്ചെങ്കിലും, 6 മുതൽ തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗണാതോടെ വീണ്ടും കുഴഞ്ഞു. മത്സര പരീക്ഷകളോ,അഭിമുഖങ്ങളോ നടത്താനാവുന്നില്ല. സർക്കാർ ഓഫീസുകൾ തുറക്കാത്തതിനാൽ റിട്ടയർമെന്റ് ഉൾപ്പെടെയുള്ല ഒഴിവുകളും റിപ്പോർട്ട് ചെയ്യുന്നില്ല. റിപ്പോർട്ട് ചെയ്ത ഒഴിവുകളിൽ അഡ്‌വൈസ് മെമ്മോ അയക്കാനുമാവുന്നില്ല.
പുനർജന്മം കാത്ത്
40 റാങ്ക് ലിസ്റ്റുകൾ
. നാല്പതിലധികം റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് ജൂലായ് , ആഗസ്റ്റ് മാസങ്ങളായി അവസാനിക്കുന്നത്. ഇതിൽ പലതിലും കാര്യമായ നിയമനം നടന്നിട്ടില്ല. ലിസ്റ്റുകളുടെ കാലാവധി ആറ് മാസമെങ്കിലും നീട്ടണമെന്നാണ് ആവശ്യം.കഴിഞ്ഞ മാർച്ചിൽ അവസാനിച്ച നൂറിലധികം റാങ്ക് ലിസ്റ്റുകളുടെ കാലാവധി ജൂൺ വരെ നീട്ടിയെങ്കിലും , നിയമനം നടക്കാത്തതിനാൽ കാര്യമായ നേട്ടമുണ്ടായില്ല. കാലാവധി വീണ്ടും നീട്ടണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചില്ല.
കെ.എ.എസ് നടപടികളും
അവതാളത്തിൽ
കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസ് ഒന്നാം ഘട്ട പരീക്ഷയുടെ ഫലം ആഗസ്റ്റ് ആദ്യം പ്രസിദ്ധീകരിക്കാനുള്ള ശ്രമവും ട്രിപ്പിൾ ലോക്ക് ഡൗണിൽ കുടുങ്ങി. ഉത്തരക്കടലാസിൽ വ്യക്‌തിഗത വിവരങ്ങൾ രേഖപ്പെടുത്തിയ എ ഭാഗവും, മാർക്ക് രേഖപ്പെടുത്തിയ ബി ഭാഗവും കൂട്ടിച്ചേർത്ത് സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപരീക്ഷ ..
സർട്ടിഫിക്കറ്റ്
പരിശോധന വൈകും
റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർക്കുള്ല സർട്ടിഫിക്കറ്റു പരിശോധന, കായിക പരീക്ഷ ,ഇന്റർവ്യൂ എന്നിവയും അനിശ്ചിതത്വത്തിൽ . വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽപ്പെട്ടവർക്കുള്ള കായിക പരീക്ഷയും ഇതിൽപ്പെടും.എൽ.ഡി.സി ,ലാസ്റ്റ് ഗ്രേഡ് അടക്കമുള്ള പരീക്ഷകളും വൈകും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |