മുംബയ്: റിലയൻസ് ഇൻഡസ്‌ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഫോബ്‌സിന്റെ പുതിയ ശതകോടീശ്വര പട്ടികയിൽ അഞ്ചാംസ്ഥാനം. 7,500 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്‌തി. ഏകദേശം 5.61 ലക്ഷം കോടി രൂപ. 8,900 കോടി ഡോളർ ആസ്‌തിയുമായി ഫേസ്‌ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗാണ് അംബാനിക്ക് തൊട്ടുമുന്നിലുള്ളത്. ആമസോൺ സി.ഇ.ഒ ജെഫ് ബെസോസ് ആണ് ലോകത്തെ ഏറ്റവും സമ്പന്നൻ; ആസ്‌തി 18,580 കോടി ഡോളർ. മൈക്രോസോഫ്‌റ്ര് സ്ഥാപകൻ ബിൽ ഗേറ്ര്‌സ് (11,310 കോടി ഡോളർ), ഫ്രഞ്ച് ശതകോടീശ്വരൻ ബെർണാഡ് അർണോൾട്ട് (11,200 കോടി ഡോളർ) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.