തൃശൂർ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു. വേളൂക്കര പഞ്ചായത്തിലെ 1-ാം വാർഡ്, കടവല്ലൂരിലെ 15, 16, 17 വാർഡുകൾ, മതിലകത്തെ 14-ാം വാർഡ്, തിരുവില്വാമലയിലെ 10-ാം വാർഡ്, പടിയൂരിലെ 1, 13, 14 വാർഡുകൾ എന്നിവയാണ് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ. കടങ്ങോട് പഞ്ചായത്ത് 4, 5 വാർഡുകൾ, കുന്നംകുളം നഗരസഭ 3, 17, 21, 26, 33 ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച കുന്നംകുളം നഗരസഭ 7, 8, 10, 11, 12, 15, 19, 20, 22, 25, ഡിവിഷനുകൾ, ഗുരുവായൂർ നഗരസഭ 35-ാം ഡിവിഷൻ, വേളൂക്കര പഞ്ചായത്ത് 5, 7, 17, 18 വാർഡുകൾ, ചൊവ്വന്നൂർ പഞ്ചാത്ത് വാർഡ് 1, എടത്തിരുത്തി പഞ്ചായത്ത് വാർഡ് 11, ആളൂർ പഞ്ചായത്ത് വാർഡ് 1, കൊരട്ടി പഞ്ചായത്ത് വാർഡ് 1, താന്ന്യം പഞ്ചായത്ത് വാർഡ് 9, 10, കടവല്ലൂർ പഞ്ചായത്ത് വാർഡ് 18, കാറളം പഞ്ചായത്ത് വാർഡ് 13, 14, തൃശൂർ 36, 49 ഡിവിഷനുകൾ, മുരിയാട് പഞ്ചായത്ത് എല്ലാ വാർഡുകളും, ഇരിങ്ങാലക്കുട നഗരസഭ എല്ലാ ഡിവിഷനുകളും, തൃക്കൂരിലെ 7, 8, 12, 13 വാർഡുകൾ, വള്ളത്തോൾ നഗർ വാർഡ് 10, വരവൂർ പഞ്ചായത്ത് 8, 9, 10, 11, 12 വാർഡുകൾ, പൂമംഗലം പഞ്ചായത്ത് 2, 3 വാർഡുകൾ തുടങ്ങി നിലവിലുള്ളവ കണ്ടെയ്ൻമെന്റ് സോണായി തുടരും.
കടവല്ലൂരിൽ രണ്ടാമത്തെ മത്സ്യ വില്പനക്കാരനും കൊവിഡ്
തൃശൂർ: മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ മത്സ്യ വില്പനക്കാരനും കൊവിഡ് സ്ഥിരീകരിച്ചതോടെ കടവല്ലൂർ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പട്ടാമ്പി മത്സ്യ മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി ചില്ലറ വില്പന നടത്തുന്ന 16-ാം വാർഡിലുള്ള മത്സ്യ വില്പനക്കാരനാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. പെരുമ്പിലാവിലും പരിസര പ്രദേശങ്ങളിലും മത്സ്യ വില്പന നടത്തുന്ന ഇയാളുമായുള്ള പ്രാഥമിക സമ്പർക്കപ്പട്ടിക ഉടൻ തയ്യാറാക്കുമെന്ന് പി.എച്ച്.സി സൂപ്രണ്ട് ജീജ അറിയിച്ചു. പഞ്ചായത്തിലെ പ്രധാന ഇടങ്ങളിലെല്ലാം നിയന്ത്രണങ്ങൾ കടുപ്പിക്കും. സർക്കാർ മാർഗനിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെയും നിയമം ലംഘിക്കുന്നവർക്കെതിരെയും പൊലീസ് സഹായം തേടി നടപടിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് പട്ടാമ്പി മത്സ്യ മാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി വില്പന നടത്തുന്നയാൾക്ക് ആദ്യത്തെ കൊവിഡ് സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |