കൊച്ചി: കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേർണലിസം ആൻഡ് കമ്മ്യൂണിക്കേഷൻ,പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ്,ടി.വി ജേർണലിസം എന്നീ ഒരു വർഷ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കഴിഞ്ഞ ജൂൺ 31ന് 35 വയസ് കവിയരുത്. പട്ടികജാതി,പട്ടികവർഗ,ഒ.ഇ.സി വിഭാഗക്കാർക്ക് 2 വയസ് ഇളവും ഫീസിളവും ലഭിക്കും. അഭിരുചി പരീക്ഷയുടേയും അഭിമുമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
അപേക്ഷാഫോറവും പ്രോസ്പെക്ടസും മീഡിയ അക്കാഡമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി,പട്ടികവർഗ,ഒ.ഇ.സി വിഭാഗക്കാർക്ക് 150 രൂപ). അപേക്ഷയോടൊപ്പം സെക്രട്ടറി,കേരള മീഡിയ അക്കാഡമി എന്ന പേരിൽ എറണാകുളം സർവീസ് ബ്രാഞ്ചിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നൽകണം. ഫീസ് നൽകാത്ത അപേക്ഷകൾ സ്വീകരിക്കില്ല.
പൂരിപ്പിച്ച അപേക്ഷാഫോറം ആഗസ്റ്റ് 14 ന് വൈകിട്ട് 5നകം സെക്രട്ടറി,കേരള മീഡിയ അക്കാഡമി,കാക്കനാട്,കൊച്ചി - 30 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0484 2422275, 0484 2422068. ഇ-മെയിൽ: keralamediaacademy.gov@gmail.com
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |