തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് റേഷൻ കാർഡ് ഉടമകൾക്കു സൗജന്യ പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തതിനു റേഷൻ വ്യാപാരികൾക്ക് കിറ്റ് ഒന്നിനു 5 രൂപ നിരക്കിൽ പ്രതിഫലം നൽകാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നിർദേശം. ഇതിന്റെ ചെലവ് സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) വഹിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. എന്നാൽ, തുക കുറഞ്ഞു പോയതായി ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസയേഷൻ ഭാരവാഹികൾ പറഞ്ഞു. 15 രൂപ വച്ച് ഒരു കിറ്റിന് നൽകാമെന്ന് അന്നത്തെ സിവിൽ സപ്ലൈസ് ഡയറക്ടർ ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണു വിതരണവുമായി സഹകരിച്ചതെന്നും പ്രത്യേക മുറി വാടയ്ക്ക് എടുത്തും ഒരു സഹായിയെ അധികമായി നിയമിച്ചും വിതരണം നടത്തിയ വ്യാപാരികളെ അപമാനിക്കുന്നതിനു തുല്യമാണിതെന്നും വൈസ് പ്രസിഡന്റ് ജോൺസൺ വിളവിനാൽ അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |