കൊൽക്കത്ത: 800 കിലോഗ്രാമോളം ഭാരമുള്ള അപൂർവ മത്സ്യത്തെ പിടികൂടി. പശ്ചിമ ബംഗാളിലെ ദിഗയിൽ നിന്നാണ് ചിൽശങ്കർ മത്സ്യത്തെ പിടികൂടിയത്. ഈ സീസണിൽ പശ്ചിമ ബംഗാളിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മത്സ്യമാണിത്.
780 കിലോഗ്രാം തൂക്കമുള്ള ചിൽശങ്കറെ പിടികൂടിയതിൽ മത്സ്യത്തൊഴിലാളികൾ അതീവ സന്തോഷത്തിലാണ്. പലരും ഈ മീനിനെ ഇതിന് മുമ്പ് കണ്ടിട്ടില്ല. തിങ്കളാഴ്ചയാണ് ഈ അപൂർവ ഇനത്തെ പിടികൂടിയത്. വിവരമറിഞ്ഞ് നിരവധിയാളുകളാണ് കാണാൻ എത്തിയത്.
ഭാരം കാരണം ചിൽശങ്കർ മത്സ്യത്തെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കാൻ തൊഴിലാളികൾ നന്നേ പാടുപെട്ടു. കയറുകൾ ഉപയോഗിച്ചാണ് വണ്ടിയിൽ കയറ്റിയത്. കൊവിഡ് വ്യാപനം തടയാനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ 800 കിലോഗ്രാമോളം ഭാരമുള്ള അപൂർവ ഇനത്തെ പിടികൂടിയത് തൊഴിലാളികളെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ലോട്ടറിയാണ്. കിലോയ്ക്ക് 2100 രൂപയ്ക്കാണ് മത്സ്യം ലേലം ചെയ്തത്. മത്സ്യത്തിന് ആകെ 20 ലക്ഷത്തിൽ കൂടുതൽ കിട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |