തിരുവനന്തപുരം: കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 339/17 വിജ്ഞാപന പ്രകാരം ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ - (കോമേഴ്സ്) തസ്തികയിലേക്ക് 5 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖല, ജില്ലാ ഓഫീസുകളിലും കോട്ടയം ജില്ലാ ഓഫീസിലും അഭിമുഖം നടത്തും.
ഗൾഫ്/ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്നിട്ടുളളവർക്കും ക്വാറന്റൈൻ കാലാവധിയിലുൾപ്പെട്ടവർക്കും മറ്റ് രോഗബാധയുളളവർക്കും ഹോട്ട്സ്പോട്ട്, കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടവർക്കും അഭിമുഖ തീയതിക്കു മുമ്പ് ലഭിക്കുന്ന അപേക്ഷപ്രകാരം തീയതി മാറ്റി നൽകും. അഭിമുഖത്തിന് ഹാജരാകുന്നവർ വെബ്സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന കൊവിഡ് ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അപ്ലോഡ് ചെയ്യണം. ഇതു സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546439).
നികുതി ആംനസ്റ്രി അപേക്ഷ നീട്ടി
വ്യാപാരികളുടെ നികുതി കുടിശിക ഒത്തുതീർക്കാനുള്ള ആംനസ്റ്രി സ്കീമിനുള്ള അപേക്ഷതീയതി സെപ്തംബർ 30വരെ നീട്ടി. www.keralatax.gov.inൽ ഒറ്രത്തവണ രജിസ്റ്രർ ചെയ്താണ് അപേക്ഷിക്കേണ്ടത്.
നഴ്സിംഗ്പ്രാക്ടിക്കൽ പരീക്ഷ
ആരോഗ്യ സർവകലാശാല ആഗസ്റ്റ് പതിനൊന്നു മുതൽ തുടങ്ങുന്ന ഒന്നാം വർഷ എം എസ്സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പുനഃക്രമീകരിച്ചു.
മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി റൽഗുലർ, സപ്ലിമെന്ററി പരീക്ഷ
സെപ്തംബർ 14 മുതൽ ആരംഭിക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി ഡിഗ്രി (എം.സി.എച്ച്, ഡി.എം) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ആഗസ്റ്റ് 13 മുതൽ 21 വരെയുള്ള തീയതികളിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പർ ഒന്നിന് 110 രൂപ ഫൈനോടുകൂടി ആഗസ്റ്റ് 25 വരെയും, 330 രൂപ സൂപ്പർഫൈനോടുകൂടി ആഗസ്റ്റ് 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |