കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്ഷാബന്ധൻ ആശംസകൾ നേർന്ന് മാതാ അമൃതാനന്ദമയി. രോഗം കൊണ്ടും ചുറ്റുമുള്ള യുദ്ധഭീഷണി കൊണ്ടും സാമ്പത്തികമായും ശാരീരികമായും മാനസികമായും എല്ലാം തകർന്ന സാഹചര്യത്തിൽ ഉചിതമായ തീരുമാനമെടുത്ത് രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് ശക്തിയുണ്ടാകട്ടെയന്ന് അമൃതാനന്ദമയി ട്വിറ്ററിൽ ആശംസിച്ചു. ഈ രക്ഷാബന്ധനം, പ്രധാനമന്ത്രിയുടെ രക്ഷയായും അതിലൂടെ മറ്റുള്ളവർക്കും രക്ഷയായി തീരാൻ കഴിയട്ടെയെന്നും അവർ കൂട്ടിച്ചേർത്തു.
അമൃതാനന്ദമയിയുടെ വാക്കുകൾ-
'പുരാണകഥകളിൽ പറഞ്ഞുകേൾക്കാം കാറ്റും പേമാരിയും വന്ന സമയത്ത് ഭഗവാൻ ഗോപീഗോപന്മാരെ അതിൽ നിന്നും സംരക്ഷിക്കാൻ വേണ്ടി ഗോവർദ്ധനം പൊക്കിപ്പിടിച്ചുവെന്ന്. എല്ലാവരെയും സംരക്ഷിക്കാൻ ഇതുപോലെ പ്രധാനമന്ത്രിക്ക് ശക്തിയുണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ. രോഗം കൊണ്ടും ചുറ്റുമുള്ള യുദ്ധഭീഷണി കൊണ്ടും സാമ്പത്തികമായും ശാരീരികമായും മാനസികമായും എല്ലാം തകർന്ന സാഹചര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ, രാജ്യത്തെ സംരക്ഷിക്കാൻ പ്രധാനമന്ത്രിക്ക് ശക്തിയുണ്ടാകാൻ ദൈവം അനുഗ്രഹിക്കട്ടെ. ഈ രക്ഷാബന്ധനം, പ്രധാനമന്ത്രിയുടെ രക്ഷയായും അതിലൂടെ മറ്റുള്ളവർക്കും രക്ഷയായി തീരാൻ കഴിയട്ടെ. ധാരാളം കാര്യങ്ങൾ പ്രധാനമന്ത്രി ഇപ്പോൾ ചെയ്യുന്നുണ്ട്. ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പരമാത്മാവ് പ്രധാനമന്ത്രിയെ അനുഗ്രഹിച്ചുകൊണ്ടേയിരിക്കട്ടെ'.
അമൃതാനന്ദമയിയുടെ ആശംസയ്‌ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഇന്ത്യയുടെ വളർച്ചയ്‌ക്കും ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കാൻ ഈ സന്ദേശം തനിക്ക് ഊർജം പകരുന്നതാണെന്ന് മറുപടി സന്ദേശത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
Respected @Amritanandamayi Ji, I am most humbled by your special Raksha Bandhan greetings. It is my honour and privilege to work for our great nation.
— Narendra Modi (@narendramodi) August 3, 2020
Blessings from you, and from India’s Nari Shakti, give me great strength. They are also vital for India’s growth and progress. https://t.co/FoLQdjrxEi
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |