സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെക്കുറിച്ച് നടത്തുന്ന അന്വേഷണത്തിൽ പ്രതികരണവുമായി നടൻ ഇമ്രാൻ ഹാഷ്മി. സുശാന്തിന്റെ മരണവും കേസുമെല്ലാം സോഷ്യൽ മീഡിയയിൽ സർക്കസായി മാറിയിരിക്കുകയാണെന്നും താനതിൽ നിന്നും വിട്ടു നിൽക്കുകയാണെന്നും ഇമ്രാൻ ഹാഷ്മി പറയുന്നു. സുശാന്തിന്റെ കുടുംബത്തിന്റെ മനോവികാരങ്ങൾക്കൊപ്പം നിൽക്കുവാനാണ് താൻ താത്‌പര്യപ്പെടുന്നതെന്നും ഇമ്രാൻ ഹാഷ്മി വ്യക്തമാക്കി.
പണ്ടു മുതലേ താരങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന ഈഗോ പ്രശ്‌നങ്ങളാണ് ബോളിവുഡിലെ സ്വജനപക്ഷപാതത്തിന് കാരണമെന്നും ഇമ്രാൻ പ്രതികരിച്ചു. ഈ വിവാദങ്ങളെല്ലാം ഉടൻതന്നെ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നതായും നടന്‍ ഒരു ദേശീയമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
അതേസമയം സുശാന്ത്ന്റെ മരണത്തിൽ ബിഹാർ സർക്കാർ സി ബി ഐ അന്വേഷണത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. സുശാന്തിന്റെ പിതാവ് കെ.കെ സിംഗ് ബിഹാർ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് സി.ബി.ഐയ്ക്ക് നല്‍കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |