കൊച്ചി: ഓണക്കാലത്തോട് അനുബന്ധിച്ച് ഗോദ്‌റെജ് അപ്ളയൻസസ് ആകർഷക ഓഫറുകൾ പ്രഖ്യാപിച്ചു. കൊവിഡിനെതിരെ മികച്ച സുരക്ഷ ഉറപ്പാക്കുന്ന യു.വി-സി അധിഷ്‌ഠിത അണുനശീകരണ ഉത്‌പന്നമായ വൈറോഷീൽഡും ആറ് മോഡുകളോട് കൂടിയ 6 ഇൻ 1 കൺവെർട്ടിബിൾ ഫ്രീസർ സാങ്കേതികവിദ്യയുള്ള പുതിയ റഫ്രിജറേറ്ററുകളും കമ്പനി പുറത്തിറക്കി.
ഓണക്കാലത്ത് ഗോദ്‌റെജ് അപ്ളയൻസസ് വാങ്ങുന്നവർക്ക് ദിവസേന ഒരുലക്ഷം രൂപയുടെ വരെ സ്വർണസമ്മാനം സ്വന്തമാക്കാം. ഉത്‌പന്നങ്ങൾക്ക് ആകർഷക വായ്‌പാ പദ്ധതികൾ, 10,000 രൂപവരെ ഡിസ്‌കൗണ്ട്, ഇ.എം.ഐയിൽ പൂജ്യം ശതമാനം പലിശ, മൂവായിരം രൂപവരെ കാഷ്ബാക്ക് തുടങ്ങിയ ഓഫറുകളുമുണ്ട്. ഇന്നുമുതൽ സെപ്‌തംബർ അഞ്ചുവരെയാണ് ഓഫർ.
ഗോദ്‌റെജിന്റെ മൊത്തം വില്പനയിൽ അഞ്ചു ശതമാനം പങ്കുവഹിക്കുന്ന കേരളത്തിൽ, വാഷിംഗ് മെഷീനിലും റഫ്രിജറേറ്ററിലും ഒന്നും രണ്ടും സ്ഥാനങ്ങളിൽ ഗോദ്‌റെജാണുള്ളത്. കഴിഞ്ഞ ഓണക്കാലത്തെ 110 കോടി രൂപയെ അപേക്ഷിച്ച് 10-12 ശതമാനം വർദ്ധനയോടെ 125 കോടി രൂപയുടെ വിറ്റുവരവാണ് ഗോദ്‌റെജ് ഇത്തവണ ലക്ഷ്യമിടുന്നതെന്ന് ഗോദ്‌റെജ് അപ്ളയൻസസ് ബിസിനസ് മേധാവിയും വൈസ് പ്രസിഡന്റുമായ കമാൽ നന്തി പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയും ലോക്ക്ഡൗണും മൂലം ഇക്കഴിഞ്ഞ ജൂണിലും ജൂലായിലും കഴിഞ്ഞ വർഷത്തെ സമാനമാസങ്ങളുടെ 90 ശതമാനം വില്പനയാണ് സാദ്ധ്യമായത്. കണ്ടെയ്ൻമെന്റ് സോണകളുടെ എണ്ണം കുറയുന്ന മുറയ്ക്കും ഓണക്കാലത്തോട് കൂടിയും ഈമാസം മുതൽ വില്പന സാധാരണ നിലയിൽ എത്തുമെന്നാണ് പ്രതീക്ഷ. ഒക്‌ടോബർ-ഡിസംബർപാദം മുതൽ വില്പന വളർച്ച പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഐ.സി.എം.ആർ സാക്ഷ്യപ്പെടുത്തിയതാണ് ഗോദ്‌റെജ് അവതരിപ്പിക്കുന്ന വൈറോഷീൽഡ്. രണ്ടു മുതൽ ആറുമിനുട്ടിനകം 99 ശതമാനം വൈറസുകളെയും ഇതു നശിപ്പിക്കും. പച്ചക്കറികൾ, മാസ്‌ക്, മൊബൈൽഫോൺ, വാച്ച് തുടങ്ങിയവ ഇതിനുള്ളിൽ വച്ച് സുരക്ഷിതമാക്കാം. 8,990 രൂപയാണ് വില. കേരളത്തിലാണ് ഈ ഉത്‌പന്നം ആദ്യം അവതരിപ്പിക്കുന്നത്. ആറു മികവുറ്റ ഫ്രീസിംഗ് മോഡുകളോട് കൂടിയതാണ് എയോൺ വൈബ്, എയോൺ വലോർ എന്നീ റഫ്രിജറേറ്ററുകൾ. 27 ലിറ്രറിന്റെ വലിയ പച്ചക്കറി ട്രേയും ഇതിലുണ്ട്. ഗോദ്‌റെജ് അപ്ളയൻസസ് നാഷണൽ സെയിൽസ് ഹെഡ് സഞ്ജീവ് ജെയിൻ, സോണൽ ബിസിനസ് മേധാവി ജുനൈദ് ബാബു എന്നിവരും വിർച്വൽ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |