തിരുവല്ല: കവിയൂരിൽ പൊലീസുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കവിയൂർ കണിയാമ്പാറ കുന്നിൽ താഴെയിൽ വീട്ടിൽ ശ്രീജിത്ത് ( ലിജിൻ - 32), കവിയൂർ ഇലവിനാൽ മാമന്നത്ത് വീട്ടിൽ മോൻസി (29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ വീടുകയറി അക്രമം നടത്തിയ ഇവരെ പിടികൂടാൻ എത്തിയ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. തിരുവല്ല സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സന്തോഷ് കുമാറിനെ വെട്ടിപ്പരിക്കേൽപിച്ച ശേഷം ഇവർ കാറിൽ രക്ഷപ്പെട്ടു. മാവേലിക്കരയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുമ്പോഴാണ് പിടിയിലായത്. ഇവർ രക്ഷപ്പെട്ടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികൾ വിവിധ സ്റ്റേഷനുകളിലെ കഞ്ചാവ് കേസുകളിൽ പ്രതികളാണെന്നും ഇവർക്ക് കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |