മുംബയ്: കനത്ത മഴയും കാറ്റും വെള്ളപ്പൊക്കവുമൊക്കെ വലയ്ക്കുന്ന മുംബയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. മുംബയിൽ ആഞ്ഞടിച്ച കാറ്റിന്റെ തീവ്രത വ്യക്തമാക്കുന്ന വീഡിയോ ബിസിനസുകാരനും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്രയാണ് പങ്കുവച്ചത്. കടപുഴകി വീഴുമെന്ന് തോന്നിപ്പിക്കും വിധം ആടിയുലയുന്ന പനയുടെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കഴിഞ്ഞ ദിവസം മുംബയിൽ പെയ്ത പേമാരിയിൽ ഏറ്റവും നാടകീയമായി തോന്നിയത് ഇതാണ് എന്ന അടിക്കുറിപ്പിലാണ് ആനന്ദ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പ്രകൃതിയുടെ രൗദ്ര നൃത്തമെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ചുറ്റുമുള്ള മറ്റ് മരങ്ങളും ആടുന്നുണ്ടെങ്കിലും ഈ പനയുടെ അത്ര ഭീകരത ഒന്നിനുമില്ല എന്നതും പ്രത്യേകതയാണ്. വെനീസിലെ റോഡിലൂടെ ബോട്ടുകളെപ്പോലെ ഒഴുകിപ്പോകുന്ന വാഹനങ്ങളുടെ ദൃശ്യവും മുംബയ് പേമാരിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |