മുംബയ്: ഇന്ത്യയുടെ വിദേശ നാണയ ശേഖരം ജൂലായ് 31ന് സമാപിച്ച വാരത്തിൽ 1,194 കോടി ഡോളറിന്റെ വർദ്ധനയുമായി റെക്കാഡ് ഉയരമായ 53,456 കോടി ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 2020-21ൽ ഇതുവരെ വർദ്ധന 5,680 കോടി ഡോളറാണ്. വിദേശ നാണയ ആസ്‌തി 1,034 കോടി ഡോളർ ഉയർന്ന് 49,082 കോടി ഡോളറായി. 152.5 കോടി ഡോളർ വർദ്ധിച്ച് കരുതൽ സ്വർണ ശേഖരം 3,762.5 കോടി ഡോളറിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |