ഇരിങ്ങാലക്കുട: മൂന്നു കൊലപാതക ശ്രമങ്ങളിലെ നാലു പ്രതികൾ പിടിയിലായി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഉള്ള ഇടുക്കി കഞ്ഞിക്കുഴി പ്ലാമൂട്ടിൽ വീട്ടിൽ രഘുനാഥ് മകൻ ആനന്ദ് (23), കരൂപ്പടന്ന കടലായി സ്വദേശി വെള്ളാങ്കല്ലൂക്കാരൻ വീട്ടിൽ സുരേഷ് മകൻ പ്രാഞ്ചി എന്ന് വിളിക്കുന്ന വിഷ്ണു (20), കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അടിമപ്പറമ്പിൽ വീട്ടിൽ സുൾഫിക്കർ മകൻ കീടാണു എന്നറിയപെടുന്ന ഷിഫാസ് (18), പുത്തൻചിറ വെള്ളൂർ സ്വദേശി അരീപ്പുറത്ത് സുബൈർ മകൻ ഇമ്പി എന്നറിയപ്പെടുന്ന അഫ്സൽ (22)എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി ആർ.വിശ്വനാഥിന്റെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയ്മസ് വർഗ്ഗീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇൻസ്പെക്ടർ എം.ജെ ജിജോയുടെ നേതൃത്വത്തിൽ പിടികൂടിയത്. മയക്കുമരുന്ന് കേസടക്കം നിരവധി കേസുകൾ ഉള്ള മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ സംഘം മൂന്നു കൊലപാതക ശ്രമകേസുകളാണ് അവസാനമായി ഉണ്ടാക്കിയിരിക്കുന്നത്. സ്ഥിരമായി ഒരിടത്ത് താമസിക്കാതെ കറങ്ങി നടക്കുന്ന ഇവർ ഒരു വർഷത്തോളമായി ഒളിവിൽ ആയിരുന്നു. വെള്ളിക്കുളങ്ങര മോനടിയിൽ കാട്ടുപ്രദേശത്തെ ഒരു വീട്ടിൽ ഉണ്ടെന്ന് റൂറൽ എസ്.പി ആർ. വിശ്വനാഥിന് വിവരം ലഭിച്ചതിനെ തുടർന്ന് , അന്വേഷണ സംഘം പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐ പി.ജി. അനൂപ് , എ.എസ്.ഐ സി.പി. ശിവദാസൻ, സി.പി.ഒമാരായ അനൂപ് ലാലൻ, വൈശാഖ് മംഗലൻ, ഷാനവാസ്, രാജേഷ്, സുധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |