മൂന്നാർ: ആർത്തലച്ചെത്തിയ മലവെള്ളവും മണലും ഒരു കുടുംബത്തിലെ 31 പേരെയാണ് മുക്കിയത്. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. അടുത്തടുത്ത രണ്ടു ലയങ്ങളിൽ കഴിഞ്ഞിരുന്നവരാണിവർ.
മൂന്നാർ മുൻ പഞ്ചായത്തംഗം അനന്തശിവൻ (58), ഭാര്യ വേലുത്തായ് (55), മകൻ ഭാരതിരാജ (35), ഭാര്യ രേഖ (26), അനന്തശിവന്റെ സഹോദരങ്ങളായ ഗണേഷൻ (48), ഭാര്യ തങ്കമ്മ (42), ഇവരുടെ രണ്ട് കുട്ടികൾ, ഷൺമുഖനാഥന്റെ മക്കളായ ദിനേഷ് കുമാർ (22), നിതീഷ് കുമാർ (18), മയിൽസ്വാമി (45), ഭാര്യ രാജേശ്വരി (40), മക്കളായ ശിവരജ്ഞിനി (13), സിന്ദുജ(10), ഭർത്താവ് പ്രഭു ( 52 ), മകൻ പ്രതീഷ് കുമാർ (35), ഭാര്യ കസ്തൂരി (30), രണ്ട് കുട്ടികൾ, അനന്തശിവന്റെ മരുമകൾ മുത്തുലക്ഷ്മി (30), അമ്മാവന്റെ മകൻ രാജാ രവിവർമ്മ (35), ഇയാളുടെ ഭാര്യയും രണ്ട് കുട്ടികളും, ഭാര്യാപിതാവ് ഷൺമുഖയ്യ (60), ഭാര്യ സരസ്വതി (58), ഇവരുടെ ബന്ധു അച്യുതൻ (56), ഭാര്യ പവൻത്തായ് (46), മകൻ മണികണ്ഠൻ (23), ഭാര്യാസഹോദരൻ ഏശയ്യ (54), ഭാര്യ മണി (50), മകൻ കപിൽ ദേവ് (26) എന്നിവരാണ് ദുരന്തത്തിൽ അകപ്പെട്ടത്. മയിൽസ്വാമി, ശിവരഞ്ജിനി, ഷൺമുഖയ്യ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |