ഡെറാഡൂൺ: 'കിറ്റി റാക്കറ്റി'ലൂടെ പണം തട്ടിയ നാല് സഹോദരിമാരെ ഡെറാഡൂൺ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണിൽ താമസിക്കുന്ന മീനാക്ഷി കാർതി, മോന, മാധുരി, മനീഷ എന്നിവരാണ് പിടിയിലായത്. കേദാർപൂരി കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവർത്തിച്ചിരുന്നത്.
'കിറ്റിയിൽ' ആളുകളെക്കൊണ്ട് 10 കോടി രൂപയോളം നിക്ഷേപിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 2019 ജൂണിൽ വിദ്യാ ഭട്ട് എന്ന സ്ത്രീ പൊലീസിനെ സമീപിച്ചപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. മാതാപിതാക്കളുടെയും സഹോദരിമാരുടെയും സഹായത്തോടെ മീനാക്ഷി ഒരു 'കിറ്റി' നടത്തുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.
ഇവർ തന്നിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയതായും, തിരികെ ആവശ്യപ്പെട്ടപ്പോൾ തുക നൽകിയില്ലെന്നും വിദ്യ പരാതിപ്പെട്ടു. തട്ടിപ്പിനിരയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവർ 2,500-3,000 സ്ത്രീകളെ കബളിപ്പിച്ചതായി അന്വേഷണത്തിൽ നിന്ന് വ്യക്തമായതാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇവർ നേപ്പാൾ സ്വദേശികളാണെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |