ഷിംല: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്ത കേസിൽ ചെറുമകൻ അറസ്റ്റിൽ. ഹിമാചൽ പ്രദേശിലെ ഷിംലയിൽ റോഹ്റുവിലാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ 25കാരനായ ചെറുമകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർത്താവിന്റെ മരണശേഷം സ്ത്രീ ഒറ്റയ്ക്കാണ് താമസിച്ച് വന്നത്. ജൂലായ് മൂന്നിന് ഉച്ചയ്ക്ക് ശേഷം ചെറുമകൻ തന്നെ വീട്ടിൽ വന്ന ബലാത്സംഗം ചെയ്യുകയും ആരോടെങ്കിൽ പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി സ്ത്രീ പൊലീസിൽ പരാതി നൽകിതോടെയാണ് സംഭവം പുറത്തായത്.
ബി എൻ എസിലെ 64(2) (ബലാത്സംഗം), 332(ബി) (അതിക്രമിച്ചു കടക്കൽ), 351(3) (ക്രിമിനൽ ഭീഷണി) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച പ്രതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു. കേസ് സെൻസിറ്റീവ് ആണെന്നും സമഗ്രമായി അന്വേഷിച്ചുവരികയാണെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രണവ് ചൗഹാൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |