ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച പ്രതിസന്ധിമൂലം തുടർച്ചയായ നാലാംമാസവും ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന വളർച്ചാ സൂചിക (ഐ.ഐ.പി) നെഗറ്രീവിലേക്ക് കൂപ്പുകുത്തി. നെഗറ്രീവ് 16.6 ശതമാനമാണ് ജൂണിൽ വളർച്ച. നെഗറ്രീവ് 33.9 ശതമാനത്തിലേക്ക് മേയിൽ വളർച്ച ഇടിഞ്ഞിരുന്നു. അതേസമയം, നിരീക്ഷകർ പ്രവചിച്ച നെഗറ്രീവ് 20 ശതമാനത്തിലേക്ക് ജൂണിൽ വളർച്ച ഇടിഞ്ഞില്ലെന്നത് മാത്രമാണ് ആശ്വാസം.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌ശക്തിയായ ഇന്ത്യയുടെ വ്യാവസായിക വളർച്ച, കഴിഞ്ഞ മാർച്ചിൽ കേന്ദ്രസർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ കനത്ത ഇടിവ് നേരിടുന്നു. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിൽ (ജി.ഡി.പി) 17 ശതമാനം സംഭാവന ചെയ്യുന്ന മാനുഫാക്‌ചറിംഗ് മേഖല ജൂണിൽ രേഖപ്പെടുത്തിയത് നെഗറ്രീവ് 40.7 ശതമാനം വളർച്ചയാണ്.
നടപ്പുവർഷത്തെ (2020-21) ആദ്യപാദമായ ഏപ്രിൽ-ജൂണിൽ നെഗറ്രീവ് 20 ശതമാനം ജി.ഡി.പി വളർച്ചയാണ് നിരീക്ഷകർ പ്രവചിക്കുന്നത്. ജി.ഡി.പി കണക്കുകൾ ഈമാസം അവസാനം കേന്ദ്രസർക്കാർ പുറത്തുവിടും. കൊവിഡ് മഹാമാരി ആഞ്ഞടിക്കും മുമ്പ്, നടപ്പുവർഷം ഇന്ത്യ ആറു ശതമാനം വളരുമെന്നായിരുന്നു കേന്ദ്രസർക്കാർ വാദം. എന്നാൽ, നിലവിലെ ട്രെൻഡനുസരിച്ച് പോസീറ്രീവ് വളർച്ച അപ്രാപ്യമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |