തൃശൂർ: കാർഷിക മേഖലയുടെ വളർച്ചയും ആധുനികവൽക്കരണവും ലക്ഷ്യമിട്ട് 112 സ്റ്റാർട്ടപ്പുകൾക്ക് 11.85 കോടി രൂപയുടെ കേന്ദ്ര ധനസഹായം. ഇതിനുപുറമെ 234 സ്റ്റാർട്ടപ്പുകൾക്ക് 24.85 കോടി രൂപ ഉടൻ അനുവദിക്കും.
ഭക്ഷ്യ സാങ്കേതികവിദ്യ, അഗ്രോ പ്രോസസിംഗ്, മൂല്യവർദ്ധിത സേവനം എന്നീ മേഖലയിലെ 112 സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിന്റെ ഭാഗമായി ഇന്നൊവേഷൻ ആൻഡ് അഗ്രി എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് മാസത്തെ പരിശീലനം നൽകും. ഡൽഹിയിലെ ഇൻഡ്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ദേശീയ തലത്തിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്ന മറ്റു നാലു സർക്കാർ സ്ഥാപനങ്ങളും വൈജ്ഞാനിക പങ്കാളികളാണ്.
കാർഷിക മേഖലയിൽ സ്വകാര്യ നിക്ഷേപം വർദ്ധിപ്പിക്കണം. യുവജനങ്ങളെ ഈ മേഖലയിലേക്ക് ആകർഷിക്കണം. നൂതനാശയങ്ങളും കാർഷിക സ്വയം സംരഭങ്ങളും പ്രോത്സാഹിപ്പിക്കണം. കാർഷകരുടെ കുടുംബവരുമാനം വർദ്ധിപ്പിക്കണം.
- നരേന്ദ്ര സിംഗ് തോമർ,
കേന്ദ്ര കൃഷി മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |