ഹെെദരബാദ്: മാതൃത്വത്തിന്റെ സ്നേഹവും മഹത്വവും ലോകമെങ്ങും നിറഞ്ഞു നിൽക്കുന്നതാണ്. അമ്മയുടെ കരുതലോളം വലുതായി കുഞ്ഞിന് മറ്റൊന്നുമുണ്ടാവുകയില്ല. ആ കെെകളിൽ താൻ സുരക്ഷിതനാണെന്ന ചിന്തയാണ് ഓരോ കുഞ്ഞിനുമുണ്ടാവുക. എന്നാൽ പണത്തിനായി രണ്ട് മാസം മാത്രം പ്രായമുളള പിഞ്ചു കുഞ്ഞിനെ വിറ്റിരിക്കുകയാണ് ഒരു അമ്മ.
ഭർത്താവ് പിണങ്ങി വീട് വിട്ടു പോയതിന് പിന്നാലെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വന്നതിനെ തുടർന്നാണ് യുവതി തന്റെ കുഞ്ഞിനെ വിൽക്കാൻ തയ്യാറായത്. 45000 രൂപയ്ക്കാണ് രണ്ട് മാസം മാത്രം പ്രായമുളള കുഞ്ഞിനെ ഇവർ വിറ്റത്. ഒരാഴ്ച്ചയ്ക്ക് ശേഷം മടങ്ങി വന്ന ഭർത്താവ് കുഞ്ഞിനെ തിരക്കിയപ്പോഴാണ് കുഞ്ഞിനെ വിറ്റ കാര്യം ഭാര്യ പറയുന്നത്. തുടർന്ന് കുഞ്ഞിന്റെ പിതാവ് നൽകിയ പരാതിയെ തുടർന്ന് ഭാര്യ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |