തിരുവനന്തപുരം : രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന സൗജന്യ വിദ്യാഭ്യാസ പദ്ധതിപ്രകാരം ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് 100 വിദ്യാർത്ഥികൾക്ക് അവസരം നൽകും. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിലെ സൗജന്യ പഠനവും തുടർന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വൻകിട ഹോട്ടലുകളിൽ തൊഴിൽ അവസരവും ലഭ്യമാക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ളസ് ടു സർട്ടിഫിക്കറ്റുകളുടെ കോപ്പി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്തംബർ 5ന് മുമ്പ് ഡോ. ബിജുരമേശ്, ചെയർമാൻ, രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, രാജധാനി ബിൽഡിംഗ്സ്, കിഴക്കേകോട്ട, തിരുവനന്തപുരം-695023 വിലാസത്തിൽ അപേക്ഷകൾ അയയ്ക്കണം. ഫോൺ: 0471 -2547733.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |