തിരുവനന്തപുരം: ഹയർസെക്കൻഡറി/ വി.എച്ച്.എസ്.ഇ/ ടെക്നിക്കൽ ഹയർസെക്കൻഡറി/ ആർട്ട് ഹയർസെക്കൻഡറി സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്തംബർ 22ന് ആരംഭിക്കും. ഇതുസംബന്ധിച്ച വിജ്ഞാപനം www.dhsekerala.gov.in ൽ പ്രസിദ്ധീകരിച്ചു.
എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി/ എ.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)/ ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) സേ പരീക്ഷയും സെപ്തംബർ 22ന് ആരംഭിക്കും. പരീക്ഷ വിജ്ഞാപനം www.keralapareekshabhavan.in ൽ ഇന്ന് പ്രസിദ്ധീകരിക്കും.
കൊവിഡ് പശ്ചാതലത്തിൽ മേയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്നവർക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഇത്തരം വിദ്യാർത്ഥികളെ റഗുലർ വിഭാഗത്തിൽ ഉൾപ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും. ഡി.എൽ.എഡ് പരീക്ഷ സെപ്തംബർ മൂന്നാം വാരം നടത്തും. കൊവിഡ് വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷ തീയതിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
ത്രിവത്സര എൽ.എൽ.ബി ആദ്യ അലോട്ട്മെന്റായി
സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലേക്ക് ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ 26ന് വൈകിട്ട് നാലിനകം വെർച്വൽ പ്രവേശനം നേടണം. വിദ്യാർത്ഥികൾ കോളേജുകളിൽ നേരിട്ട് ഹാജരാവേണ്ടതില്ല. വിവരങ്ങൾ www.cee.kerala.gov.in വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300
പ്രമാണപരിശോധന
തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് 21, 24, 25, 26, 27 സെപ്തംബർ 7, 8, 9, 14, 15 തീയതികളിൽ കോഴിക്കോട് പി.എസ്.സി. ജില്ലാ ഓഫീസിൽ പ്രമാണപരിശോധന നടത്തും. സർട്ടിഫിക്കറ്റുകൾ കളർ സ്കാൻ ചെയ്ത് പ്രൊഫൈലിൽ അപ്ലോഡ് ചെയ്യണം. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ രേഖ, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിലോ അതത് ജില്ലാ പി.എസ്.സി ഓഫീസിലോ നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |