ന്യൂഡൽഹി: കൊവിഡ് പശ്ചാത്തലത്തിൽ സ്‌കൂളുകൾ അടഞ്ഞുകിടക്കവെ, ഓൺലൈൻ പഠനത്തിനുള്ള കേന്ദ്രത്തിന്റെയും ,പല സംസ്ഥാന സർക്കാരുകളുടെയും ശ്രമങ്ങൾ ഫലം കാണുന്നില്ലെന്ന് എൻ.സി.ഇ.ആർ.ടി സർവേ ഫലം.27 ശതമാനം കുട്ടികൾക്ക് സ്മാർട്ട്‌ഫോണും ലാപ്പ്‌ടോപ്പുമില്ല. 28 ശതമാനം പേരുടെ വീടുകളിൽ വൈദ്യുതിയില്ല.
കേന്ദ്രീയ , ജവഹർ നവോദയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ സ്‌കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികളും അധ്യാപകരുമായി 34,000 പേരിലാണ് സർവേ നടത്തിയത്.ഓൺലൈൻ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനുളള കഴിവിൽ പല വിദ്യാർത്ഥികളും രക്ഷിതാക്കളും പിന്നിലാണ്. അദ്ധ്യാപകർ പോലും വേണ്ടത്ര വൈദഗ്ദധ്യം കാണിക്കാത്തത് പഠനത്തിന്റെ നിലവാരം കുറയാൻ ഇടയാക്കുന്നു.
ഭൂരിഭാഗം വിദ്യാർത്ഥികളും ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണാണ് ആശ്രയിക്കുന്നത്. അദ്ധ്യാപകരിലും ലാപ്പ്‌ടോപ്പിന് രണ്ടാം സ്ഥാനം മാത്രമേയുളളൂ. ടെലിവിഷനെയും റേഡിയോയെയും ആശ്രയിക്കുന്നവർ കുറവാണ്. ഗണിതം, സയൻസ് വിഷയങ്ങളാണ് ഓൺലൈൻ ക്ലാസിൽ കുട്ടികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. 17 ശതമാനം പേർക്ക് ബുദ്ധിമുട്ട് ഭാഷാ വിഷയങ്ങളിലാണ് .36 ശതമാനം കുട്ടികൾക്കും പാഠപുസ്തകമാണ് 'ഡിജിറ്റൽ' പഠനത്തിനിടെയും ആശ്വാസം. ടീച്ചർമാരുടെയും വിദ്യാർഥികളുടെയും ഇടയിൽ ആശയവിനിമയം നടക്കാത്തതും ഓൺ ലൈൻ പഠനത്തിലെ പോരായ്മയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |