തിരുവല്ല : നഗരസഭയുടെ സഹകരണത്തോടെ പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷൻ 30 വരെ തിരുവല്ല വില്ലേജ് സൂക്കിൽ സംഘടിപ്പിച്ചിട്ടുള്ള ജില്ലാതല ഓണം വിപണന മേള 2020 ന്റെ ഉദ്ഘാടനം അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ നിർവഹിച്ചു. തിരുവല്ല നഗരസഭ ചെയർമാൻ ആർ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കാർഷിക വിപണന, ഭക്ഷ്യ ഉത്പന്ന വിപണന മേളയും വിവിധതരം പായസമേളയും ലൈവ് ചിപിസ് കൗണ്ടർ എന്നിവയും ജില്ലാതല ഓണ വിപണന മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവല്ല നഗരസഭ വാർഡ് കൗൺസിലർ ഏലിയാമ്മ തോമസ്,
കുടുംബശ്രീ ജില്ലാമിഷൻ കോഓർഡിനേറ്റർ എ. മണികണ്ഠൻ, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ രമണി സുരേഷ്, ഇന്ദിരഭായ്, അസി. ജില്ലാ മിഷൻ കോഓർഡിനേറ്റർമാരായ എൽ. ഷീല, കെ.എച്ച്. സലീന, ജില്ലാപ്രോഗ്രാം മാനേജർ ഉണ്ണികൃഷ്ണൻ, മാർക്കറ്റിംഗ് ജില്ലാപ്രോഗ്രാം മാനേജർ അനു ഗോപി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |