ന്യൂഡൽഹി: ഒരു സമുദായത്തിനെതിരെയും ജാമിയ മിലിയ സർവകലാശാലയ്ക്കെതിരെയും സുദർശൻ ടി.വി നടത്താനിരുന്ന വിദ്വേഷ പ്രചാരണ പരിപാടിയായ 'ബിന്ദാസ് ബോൽ' ഡൽഹി ഹൈക്കോടതി തടഞ്ഞു. ജാമിയ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസ് നവിൻ ചാവ്‌ലയുടെ സിംഗിൾ ബെഞ്ചാണ് വെള്ളിയാഴ്ച എട്ടുമണിക്ക് ഷെഡ്യൂൾ ചെയ്ത പരിപാടി സ്റ്റേ ചെയ്തത്. 'യു.പി.എസ്.സി ജിഹാദ്" എന്ന ഹാഷ്‌ടാഗിൽ പരിപാടിയുടെ പ്രെമോ സുദർശൻ ടി.വി എഡിറ്റർ ഇൻ ചീഫ് സുരേഷ് ചവങ്കെ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.
നടപടി ആവശ്യപ്പെട്ട് ജാമിയഅധികൃതർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി. വാർത്തക്കെതിരെ ഐ.പി.എസ് അസോസിയേഷനും രംഗത്തെത്തി. സവിൽ സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ ലക്ഷ്യമിട്ട് സുദർശൻ ടി.വിയിൽ ഒരു വാർത്ത വന്നിട്ടുണ്ടെന്നും വർഗീയവും ഉത്തരവാദിത്വരഹിതവുമാണിതെന്നും ഐ.പി.എസ് അസോസിയേഷൻ ട്വീറ്റുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |