കൽപ്പറ്റ: പ്രളയത്തിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ടവർക്ക് വീട് നിർമ്മിക്കാനായി ഡോ.ബോബി ചെമ്മണൂർ കൽപ്പറ്റ നഗരത്തിന് സമീപം ആറുകോടി രൂപ വിലമതിക്കുന്ന ഒരേക്കർ ഭൂമി സൗജന്യമായി നൽകി. ഭൂമിയുടെ രേഖ കളക്‌ടറേറ്റിൽ നടന്ന ചടങ്ങിൽ മന്ത്രി ഇ. ചന്ദ്രശേഖരന് ബോബി ചെമ്മണൂർ കൈമാറി.
സി.കെ. ശശീന്ദ്രൻ എം.എൽ.എ., കളക്‌ടർ ഡോ. അദീല അബ്‌ദുള്ള, സബ് കളക്‌ടർ വികൽപ് ഭരദ്വാജ്, വിജയൻ ചെറുകര എന്നിവർ സംബന്ധിച്ചു. ഭൂമി രജിസ്‌ട്രേഷന് ആധാരം സൗജന്യമായി തയ്യാറാക്കിയ എസ്. സനൽകുമാറിനെ ചടങ്ങിൽ ആദരിച്ചു.