ന്യൂഡൽഹി: ജെ ഇ ഇ - നീറ്റ് പരീക്ഷാ നടത്തിപ്പിനായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബീഹാറിൽ ജെ ഇ ഇ- നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാർത്ഥികൾക്കായാണ് 40 ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചത്. ഈ മാസം 15 വരെയാകും സർവീസുകൾ.
ജെ ഇ ഇ, നീറ്റ് പരീക്ഷകൾക്ക് പുറമേ, നാഷണൽ ഡിഫൻസ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവർക്കും സർവീസ് ഉപകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. സെപ്തംബർ 13നാണ് നീറ്റ് പരീക്ഷ. കഴിഞ്ഞ ദിവസം മുംബയിലും പരീക്ഷയെഴുതുന്നവർക്കായി പ്രത്യേക സബർബൻ ട്രെയിൻ സർവീസ് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |