കോലാലംപൂർ: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഹോങ്കോംഗിന് പിന്നാലെ മലേഷ്യയും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞമാസമാണ് ഹോങ്കോംഗ് എയർ ഇന്ത്യ വിമാനങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയത്.
ഇന്ത്യയ്ക്കൊപ്പം അമേരിക്ക, ഇംഗ്ളണ്ട്, ഫ്രാൻസ്, ഇന്റോനേഷ്യ, ഫിലിപ്പീൻസ് എന്നീരാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും മലേഷ്യയിൽ പ്രവേശനം നിരോധിച്ചു. വിദ്യാർത്ഥികൾ, സ്ഥിരതാമസക്കാർ എന്നിവർ ഉൾപ്പെടെ എല്ലാവർക്കും നിരോധനം ബാധകമാണ്. ദീർഘകാലത്തെ ഇമിഗ്രേഷൻ പാസുള്ളവർക്കും താത്കാലികമായി രാജ്യത്തേക്ക് പ്രവേശിക്കാനാവില്ലെന്ന് സർക്കാർ വ്യക്തമാക്കി. രാജ്യത്തെത്തുന്ന വിദേശികളിൽ നിന്നും അഭയാർത്ഥികളിൽ നിന്നും കുടിയേറ്റക്കാരിൽ നിന്നും കൊവിഡ് വ്യാപിക്കുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം. മലേഷ്യയിൽ ഇതുവരെ 9,374 കൊവിഡ് രോഗികളും 128 മരണവുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |