തിരുവനന്തപുരം: പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ്പ് അഡ്വൈസറിന്റെ 2020ലെ ട്രാവലേഴ്‌സ് ചോയ്‌സ് ബെസ്‌റ്റ് ഒഫ് ദി ബെസ്‌റ്റ് പുരസ്‌കാരം തേക്കടിയിലെ പൊയട്രീ സരോവർ പോർട്ടിക്കോയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകൾക്ക് നൽകുന്ന ഉന്നത പുരസ്‌കാരമാണിത്. ആഗോളതല അവലോകനവും വിനോദസഞ്ചാരികളുടെ അഭിപ്രായവും അടിസ്ഥാനമാക്കിയായിരുന്നു പുരസ്‌കാര നിർണയം.
പ്രവർത്തനം ആരംഭിച്ച് അഞ്ചുവർഷത്തിനകം പൊയട്രീ നേടുന്ന ഏഴാമത്തെ സുപ്രധാന പുരസ്‌കാരമാണിത്. അതിഥികൾക്കായി പൊയട്രീ ആവിഷ്‌കരിച്ച ക്രിയാത്മക പദ്ധതികളുടെയും മികച്ച സേവനത്തിന്റെയും വിജയമാണ് ഈ അംഗീകാരമെന്ന് മാനേജിംഗ് ഡയറക്‌ടർ ആർ. രഘുനാഥ് പറഞ്ഞു. അതിഥികൾക്ക് കൂടുതൽ മികവുറ്റ സേവനം ലഭ്യമാക്കാൻ പുരസ്‌കാരം പ്രചോദനമാകുമെന്ന് ജനറൽ മാനേജർ സെന്തിൽ തങ്കവേൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |