കുന്ദമംഗലം: കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 34 റോഡുകൾ നവീകരണത്തിന് ഒരുങ്ങുന്നതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. നാളെ മുതൽ 9 വരെ പ്രവൃത്തി ആരംഭിക്കും.
ഇന്ന് ചാത്തമംഗലം പഞ്ചായത്തിലെ ത്രിവേണി-എളാംകുന്നുമ്മൽ റോഡ്, നെച്ചൂളി-പുത്തലത്ത്-കെ.പി കോളനി-ചോയിപറമ്പ് റോഡ്, സൗത്ത് അരയങ്കോട് റോഡ്, കൊന്നാരയിൽ താഴം-പാറക്കണ്ടി റോഡ്, കല്ലിൽപുറം- നാരകശ്ശേരി റോഡ്, നായർകുഴി നറുക്കുംപൊയിൽ-തേവർവട്ടം റോഡ്, ആയഞ്ചേറ്റുമുക്ക് -കോരഞ്ചാൽ റോഡ്, കോട്ടോൽത്താഴം-കോട്ടക്കുന്ന് റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യും.
നാളെ ഒളവണ്ണ പഞ്ചായത്തിലെ കോഴിക്കോടൻകുന്ന്-മൂർക്കനാട് എൽ.പി സ്‌കൂൾ റോഡ്, മാവത്തുംപടി റോഡ്, അറപ്പുഴ-കൊടൽപാടം റോഡ്, പറപ്പാറക്കുന്ന് -കൂഞ്ഞാമൂല റോഡ്, മാവൂർ പഞ്ചായത്തിലെ കുതിരാടം-ചിറക്കൽതാഴം റോഡ്, കരിങ്ങഞ്ചേരി-കമ്പളത്ത്മീത്തൽ റോഡ്, മാട്ടാനത്ത് താഴം-വി.സി.ബി റോഡ്, വെളുത്തേടത്ത് താഴം-ചോലക്കൽമീത്തൽ റോഡ്, മാവൂർ-മണന്തലക്കടവ്- ഫൈബർവ്യു മസ്ജിദ് റോഡ് എന്നിവയുടെയും പ്രവൃത്തി ഉദ്ഘാടനം ചെയ്യും.
7 ന് പെരുമണ്ണ പഞ്ചായത്തിലെ പെരുമൺപുറ-ചാലിൽമേത്തൽ- അമ്മത്തൂർ റോഡ്, എടോളിപറമ്പ് -തച്ചുപുരക്കൽ- മേച്ചേരി റോഡ്, മേലേ മുണ്ടോട്ട് -പെരുമണ്ണ റോഡ്, പൊന്നാരിതാഴം- മയൂരംകുന്ന് റോഡ്, വായോളി- മനത്താനത്ത്താഴം റോഡ്, പന്നിയൂർകുളം -ഇളമന- പാറക്കുളം റോഡ്, അത്തൂളിത്താഴം- നടുവത്ത് -അയനിക്കാട്ട് റോഡ്, പയ്യടിത്താഴം -നെല്ലിയേരിമീത്തൽ റോഡ്, കുന്നത്ത്താഴം- മണ്ണാറക്കോത്ത് റോഡ്, കുന്ദമംഗലം പഞ്ചായത്തിലെ വലിയപറമ്പ്- ചേനി മണന്തല റോഡ്, പാറോക്കണ്ടിയിൽ- പട്ട്യാടത്ത് റോഡ് എന്നിവയുടെയും പ്രവൃത്തി ഉദ്ഘാടനം ചെയ്യും.
9ന് പെരുവയൽ പഞ്ചായത്തിലെ കല്ലേരി തോട്ടുമുക്ക് -അംഗൻവാടി റോഡ്, കളത്തിങ്ങൽമുക്ക് -കല്ലിടുമ്പിൽതാഴം റോഡ്, കീഴ്മാട് -ഉമ്മളത്തൂർ റോഡ്, കല്ലേരി-പൂവ്വാട്ടുതാഴം റോഡ്, കൊളക്കാടത്ത് താഴം- കുറ്റിപ്പാടം -കരിമ്പനക്കോട് റോഡ്, പരിയങ്ങാട്- തടായി- പന്നിക്കുഴി- കൊണാറമ്പ് എന്നീ റോഡുകളുടേയും പ്രവൃത്തികളാണ് ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയതും നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുന്നതുമായ 34 റോഡുകൾക്കായി 4.5 കോടി രൂപയാണ് അനുവദിച്ചത്. ഭരണാനുമതി ലഭിച്ച ഇതര റോഡുകൾ സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ ചെയ്യാൻ നടപടികൾ സ്വീകരിച്ചു വരുന്നതായും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |