കൊല്ലം തീരത്ത് ചൂണ്ടകളിൽ അപ്രതീക്ഷിത ചാകര
കൊല്ലം: കൊല്ലം തീരത്ത് നിന്നുള്ള വള്ളങ്ങൾ ഇന്നലെ കടലിലെറിഞ്ഞ ചൂണ്ടകളിൽ അപ്രതീക്ഷിതമായി വൻതോതിൽ നെയ്മീൻ കൂട്ടങ്ങൾ കൊരുത്തു. കൂട്ടത്തോടെ നെയ്മീൻ എത്തിയതോടെ വില കുത്തനെ താഴുകയും ചെയ്തു.
കൊല്ലം തീരത്ത് സാധാരണ വളരെ കുറച്ചേ നെയ്മീൻ കിട്ടാറുള്ളു. കേരച്ചൂര, ചൂര, പാര, അയല എന്നിവയാണ് ചൂണ്ടകളിൽ കൂടുതലായി കുരുങ്ങാറുള്ളത്. ലേലം ഉണ്ടായിരുന്ന സമയത്ത് നെയ്മീൻ എത്തുമ്പോൾ മത്സരിച്ച് വിളിയാണ്. ഇന്നലെ പക്ഷെ കൊല്ലം തീരത്ത് സമീപ ഭാവിയില്ലെങ്ങും ഉണ്ടാകാത്ത തരത്തിൽ നെയ്മീന്റെ വിലയും താണു. വലിയ നെയ്മീൻ കിലോയ്ക്ക് 550 രൂപയും ചെറുതിന് 500 രൂപയുമാണ് ഹാർബർ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന വില. അളവ് വളരെ കുറവായതിനാൽ കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഇതിനേക്കാൾ ഉയർന്ന വിലയ്ക്കായിരുന്നു വില്പന. എന്നാൽ ഇന്നലെ വലിയ നെയ്മീന്റെ വില 400 ലേക്കും ചെറുതിന് 350 ലേക്കും താഴ്ന്നു.
കിട്ടിയത് 15 ടൺ
ഇന്നലെ 15 ടൺ നെയ്മീനാണ് കൊല്ലം തീരത്ത് ലഭിച്ചത്. 20 മുതൽ 45 ടൺ വരെയാണ് കൊല്ലം തീരത്തെ ഇപ്പോഴത്തെ ശരാശരി മത്സ്യലഭ്യത. ഇത്രയധികം നെയ്മീൻ ഒരുമിച്ച് കിട്ടുന്നത് സമീപഭാവിയിൽ ആദ്യമാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നു. മൂതാക്കര, ജോനകപ്പുറം, വാടി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ചൂണ്ടയ്ക്ക് പോകുന്നത്. ചില ദിവസങ്ങളിൽ ഒന്നും കിട്ടാതെ നിരാശരായും മടങ്ങിവരാറുണ്ട്.
നെയ്മീന്റെ അടിസ്ഥാന വില (കിലോയ്ക്ക്, കൊല്ലം തീരം)
വലുത്: 550
ചെറുത്: 500
ഇന്നലെ
വലുത്: 400
ചെറുത്: 350
''
ഇന്നലെ ചൂണ്ട വള്ളക്കാർ പോക്കറ്റ് നിറയെ കാശുമായാണ് മടങ്ങിയത്. വരും ദിവസങ്ങളിലും നെയ്മീൻ കിട്ടാൻ സാദ്ധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |