തൃശൂർ: സ്വർണ്ണക്കള്ളക്കടത്തിനും ദേശവിരുദ്ധർക്കും താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ നാളെ ഏകദിന ഉപവാസ സമരം നടത്തും. കോർപറേഷന് മുന്നിൽ നടക്കുന്ന ഉപവാസ സമരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. സദാനന്ദൻ മാസ്റ്റർ ഉദ്ഘാനം ചെയ്യും. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് 13 മണ്ഡലങ്ങളും, വിവിധ മോർച്ചകളും ജില്ലാ അദ്ധ്യക്ഷനൊപ്പം ഉപവാസത്തിൽ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |