പത്തനംതിട്ട: കോന്നി വകയാർ പോപ്പുലർ ഫൈനാൻസ് തട്ടിപ്പ് സി.ബി.ഐ അനേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പ്രതികൾക്ക് വിദേശ ബന്ധമുള്ളതിനാൽ ഇന്റർപോൾ അന്വേഷണവും ആവശ്യമാണ്. നൂറുകണക്കിന് നിക്ഷേപകരെയാണ് പോപ്പുലർ ഉടമയും മക്കളും ചേർന്ന് കബളിപ്പിച്ചത്. കോന്നി പൊലീസ് സ്റ്റേഷനിൽ ഒരുകേസ് മാത്രമാണ് രജിസ്റ്റർചെയ്തത്. ഓരോ പോപ്പുലർ ശാഖകളുടെ കീഴിൽ വരുന്ന സ്റ്റേഷനുകളിലും പരാതികൾ സ്വീകരിച്ച് കേസടുക്കാൻ െപാലീസ് തയ്യാറാകുന്നില്ല. ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരമാണ് കോന്നിയിൽ മാത്രമായി കേസ് ഒതുക്കിയത്. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമെരുക്കുകയാണ് പൊലീസ്. പരാതികൾ കോന്നി സ്റ്റേഷനിൽ അയച്ചുകൊടുത്ത് അവർ അന്വേഷിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ്. കേസിന്റെ ഗതി മാറ്റാനാണ് ശ്രമം. പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾ ചെയ്തിട്ടുള്ളത്. എന്നാൽ മൂന്ന് വർഷം മാത്രം ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചേർത്തിട്ടുള്ളത്. അതാത് ജില്ലകളിലെ പരാതികൾ കളക്ടർമാർ അന്വേഷിച്ച് റിപ്പോർട്ട് പ്രത്യക കോടതിയിൽ നൽകാൻ അനുമതി നൽകണം.
എല്ലാ സ്റ്റേഷനുകളിലും പരാതികൾ അന്വഷിക്കണം. നിക്ഷേപം മുഴുവൻ ഷെയറാക്കി മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. തങ്ങൾ ഫിക്സഡ് ഡിപ്പോസിറ്റായാണ് പണം നിക്ഷേപിച്ചത്. നിക്ഷേപത്തിന് 21ഓളം വ്യാജ കമ്പനികളുടെ െഷയർ സർട്ടിഫിക്കറ്റുകളാണ് ലഭിച്ചത്. സർട്ടിഫിക്കറ്റുകൾ ആഴ്ചകൾ കഴിഞ്ഞാണ് നൽകുന്നത്. ഷെയറിലേക്ക് മാറ്റിയത് സംബന്ധിച്ച് ചോദിച്ചാൽ ഈ രീതിയിലെ പറ്റുകയൂള്ളുവെന്ന് പറഞ്ഞ് ശാഖാ മാനേജർമാർ ഒഴിയുകയായിരുന്നു. പോപ്പുലർ കമ്പനി പാപ്പർ അല്ലെന്ന് തെളിയിക്കാൻ കഴിയുന്ന രേഖകൾ തങ്ങളുടെ കൈവശമുണ്ടന്നും ഭാരവാഹികൾ പറഞ്ഞു. പെൺമക്കളുടെ പേരിലേക്ക് ആസ്തികൾ മുഴുവൻ മാറ്റിയത് തട്ടിപ്പിനുവേണ്ടിയാണ്. പണയ സ്വർണം അടുത്തുള്ള ബാങ്കുകളിൽ വച്ച് പണമെടുക്കാൻ സി.ഇ.ഒ ആയ മൂത്ത മകൾ ശാഖാ മാനേജർമാരെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. സമീപകാലത്ത് 12 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തു കൂടുതൽ നിക്ഷേപം സ്വീകരിക്കുകയുണ്ടായി. . വാർത്തസേമ്മേളനത്തിൽ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് സി .എസ് .നായർ തട്ടയിൽ, വൈസ് പ്രസിഡൻറ് പി .സുരേഷ് കുമാർ കിടങ്ങന്നൂർ, ജില്ലാ കോ ഓർഡിനേറ്റർ സാം ജോൺ ചാത്തന്നൂർ, അന്നമ്മ തോമസ് വകയാർ എന്നിവർ പെങ്കടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |