തിരുവനന്തപുരം: കഞ്ചാവുമായെത്തിയ കണ്ടെയിനർ ലോറി പിടികൂടി. ആറ്റിങ്ങൽ കോരാണി ജംഗ്ഷന് സമീപത്തുവച്ചാണ് ലോറി പിടികൂടിയത്. 600 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് ഉത്തരേന്ത്യൻ സ്വദേശികളെ പിടികൂടി. കഞ്ചാവ് എത്തിച്ച ചിറയിൻകീഴ് സ്വദേശി ഒളിവിലാണ്.
സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട. പി അനികുമാർ, മുകേഷ്, പ്രിവൻറീവ് ഓഫീസർ മധുസൂദനൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.
മൈസൂരുവിൽ നിന്നാണ് തിരുവനന്തപുരത്തേക്ക് കഞ്ചാവ് എത്തിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |