ന്യൂഡൽഹി : സി.പി.ഐ. നേതാവ് കനയ്യ കുമാറിന്റെ പൗരത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചയാൾക്ക് 25,000 രൂപ പിഴ വിധിച്ച് അലഹബാദ് ഹൈക്കോടതി. കനയ്യ കുമാറിന്റെ പൗരത്വം എടുത്തുകളയണമെന്ന് കേന്ദ്രസർക്കാരിന് കോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നാഗേശ്വർ മിശ്ര എന്നയാളാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ ശശി കാന്ത് ഗുപ്ത, ഷമീം അഹമ്മദ് എന്നിവരുടെ ഡിവിഷൻ ബെഞ്ച്, ഹർജിക്കാരന്റേത് പ്രശസ്തിയ്ക്ക് വേണ്ടിയുള്ള വിലകുറഞ്ഞ ശ്രമമാണെന്ന് വിലയിരുത്തി തള്ളുകയായിരുന്നു.
പൗരത്വം റദ്ദാക്കുന്നത് ഗുരുതരമായ സ്ഥിതിയാണെന്നും ഇന്ത്യയിൽ ജീവിക്കാനുള്ള പൗരന്റെ അവകാശത്തെ ഹനിക്കലാണെന്നും കോടതി ചൂണ്ടിക്കാട്ടി.കോടതിയുടെ വിലയേറിയ സമയം പാഴാക്കിയതിന് ഹർജിക്കാരനോട് 25,000 രൂപ അടയ്ക്കാൻ കോടതി ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |