ന്യൂഡൽഹി : തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം എണ്ണം 90,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 90,802 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,016 പേർ മരിച്ചു.ഇതോടെ ഇന്ത്യയിലെ രോഗികളുടെ എണ്ണം 42 ലക്ഷം (42,04,614 ) കവിഞ്ഞു.71,642 പേർ മരിച്ചു. 32,50,429 പേർ ഇതുവരെ രോഗമുക്തരായി. 8,82,542 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 8,944 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
എന്നാൽ രാജ്യത്തെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 77.31 ശതമാനം പേർ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.24 മണിക്കൂറിനിടെ 69,564 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗ മുക്തരായവരുടെ മൊത്തം എണ്ണം 32.5 ലക്ഷം കടന്നു.
ആന്ധ്രയിൽ 24 മണിക്കൂറിനിടെ 8368 രോഗികൾ. 70 മരണം. ആകെ രോഗികൾ 5,06,493, മരണസംഖ്യ 4,487
ഒഡിഷയിൽ കൊവിഡ് ബാധിച്ച് മരിച്ച ഫോട്ടോജേർണലിസ്റ്റ് സോളമൻ സാഹുവിൻ്രെ കുടുംബത്തിന് 15 ലക്ഷം ധനസഹായം നൽകി സംസ്ഥാന സർക്കാർ
ഉത്തരാഖണ്ഡിലെ നഗരവികസന മന്ത്രി മദൻ കൗശികിനെ കൊവിഡ് ബാധിച്ച് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മഹാരാഷ്ട്രയില്‍ 23,350 പുതിയ രോഗികകൾ
ആന്ധ്രയിൽ 10,794 പേർക്ക് കൂടി രോഗം
തമിഴ്നാട്ടിൽ 5,783 പേർക്ക് കൊവിഡ്
ഉത്തര്‍ പ്രദേശില്‍ 6,777 രോഗം സ്ഥിരീകരിച്ചു
ഒഡീഷയിൽ 3810 പേർക്ക് രോഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |