തിരുവനന്തപുരം : മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 323/19 വിജ്ഞാപന പ്രകാരം ഹൈസ്‌കൂൾ അസിസ്റ്റന്റ് (അറബിക്, തസ്തികമാറ്റം മുഖേന),ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 593/19 വിജ്ഞാപന പ്രകാരം ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് (എൻ.സി.എ.- പട്ടികജാതി) എന്ന തസ്തികകളിലേക്ക് അഭിമുഖം നടത്തും.
ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം,കോട്ടയം,പാലക്കാട് ജില്ലകളിൽ സൈനികക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 553/17 വിജ്ഞാപന പ്രകാരം വെൽഫയർ ഓർഗനൈസർ,
തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ എൻ.സി.സി. വകുപ്പിൽ കാറ്റഗറി നമ്പർ 547/49 വിജ്ഞാപന പ്രകാരം ബോട്ട് കീപ്പർ (വിമുക്തഭടൻമാർ/ടെറട്ടോറിയൽ ആർമിയിൽ സേവനമനുഷ്ടിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രം) എന്നീ തസ്തികകളുടെ ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |