തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് എൻ.ഡി.എ സജ്ജമാണെന്ന് സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. വിവിധ ജില്ലകളിലെ എൻ.ഡി.എ ജില്ലാ നേതാക്കളുടെ യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയായി വരികയാണ്.
അടുത്ത മാസം ആദ്യവാരം സംസ്ഥാനത്ത് എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകും. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ സംസ്ഥാനത്തെ പ്രബല മുന്നണിയായി എൻ.ഡി.എ മാറുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് ജനറൽ സെക്രട്ടറിമാരായ അരയാക്കണ്ടി സന്തോഷ്, കെ.എ. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. അനുരാഗ്, തൃശൂർ ജില്ലാ പ്രസിഡന്റ് ശ്രീലാൽ, അഡ്വ. ബി. ഗോപാലകൃഷ്ണൻ, എ. നാഗേഷ്, സി. സദാനന്ദൻ, എം.എസ് സമ്പൂർണ്ണ, സന്ദീപ് വാര്യർ, വി. ഉണ്ണിക്കൃഷ്ണൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ടി.എസ്. ഉല്ലാസ് ബാബു, ഹരി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |