പത്തനംതിട്ട- സംസ്ഥാനം കൊവിഡ് കഴിഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോഴേക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾ ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. മെഴുവേലികോട്ട റോഡിന്റെ നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മഹാമാരി തീർക്കുന്ന പ്രതിസന്ധികളെ വകവയ്ക്കാതെ നവ കേരള സൃഷ്ടിയിൽ നവ മാതൃകകളാണ് സംസ്ഥാന സർക്കാർ സൃഷ്ടിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണക്കുറുപ്പ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് മോൻ, ഗ്രാമപഞ്ചായത്ത് അംഗം രാജി.ദാമോദരൻ, എക്‌സിക്യൂട്ടീവ് എൻജിനീയർ ഷീന രാജൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.റസീന, ഗുരുക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് എം.സജീവ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |