കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പിനടുത്ത ചുണ്ടയിൽ എസ്.ഡി.പി.ഐ.പ്രവർത്തകൻ സയ്യിദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കൃത്യത്തിൽ ഏർപ്പെട്ട പ്രതികളെ പ്രത്യേക അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒളിവിൽ കഴിയുന്ന ഇവരെ കണ്ടെത്താൻ ഇന്നലെയും പൊലീസ് വ്യാപകതിരച്ചിൽ നടത്തി.
സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ച്ചെയ്തിരുന്നു. ചൂണ്ടയിൽ സ്വദേശികളായ അജ്ജുനിവാസിൽ അമൽ രാജ്,ധന്യ നിവാസിൽ പ്രിബിൻ, അഷ്ന നിവാസിൽ ആഷിഖ് ലാൽ എന്നിരെയാണ് തലശ്ശേരി ഡിവൈ.എസ്.പി മൂസവള്ളിക്കാടൻ, കണ്ണവം സി..ഐ.കെ.സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്. ഗൂഢാലോചന, പ്രതികൾക്ക് സഹായം ചെയ്ത് കൊടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായ പ്രതികളിൽ നിന്നും കൃത്യം നടത്തിയവരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. അക്രമത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടതെന്ന് കരുതുന്ന കാറും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |