ചെങ്ങന്നൂർ: ഭാര്യയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ
പുലിയൂർ കരിപ്പാലത്തറയിൽ കെ.എൻ.രതീഷ് (37) , പിതാവ് പി.ബി.മനോഹരൻ (70) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രതീഷിനോട് പിണങ്ങി ഭാര്യ രേവതി ഇലഞ്ഞിമേലുള്ള സ്വന്തം വീട്ടിലാണ് താമസം. തിരുവോണ ദിവസം രതീഷും മനോഹരനും സുഹൃത്തുക്കളും ചേർന്ന് പുലിയൂരിലെ വീട്ടിലിരുന്ന് മദ്യപിച്ച ശേഷം പിറ്റേന്ന് വെളുപ്പിന് രേവതിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. തുടർന്ന് രേവതിയുടെ പിതാവ് രഘുവിനെയും മാതാവ് കുഞ്ഞുമോളെയും വെട്ടി. കഴുത്തിനും തലയ്ക്കും പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിലായിരുന്ന പ്രതികളെ പ്രിൻസിപ്പൽ എസ്.ഐ എസ്.വി ബിജു, എസ്.ഐമാരായ സാബു, ശശികുമാർ, എ.എസ്.ഐ പ്രേംജിത്ത്, സിപിഒമാരായ രാജഗോപാൽ, അനിൽകുമാർ, ഹോം ഗാർഡുമാരായ സിനുമോൻ, സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |