തിരുവനന്തപുരം: സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത മന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്വാറന്റൈൻ പൂർത്തിയായി. വ്യാഴാഴ്ച ആർ.ടി.പി.സി.ആർ പരിശോധനാഫലം നെഗറ്റീവായതിനാൽ നാളെ മുതൽ അദ്ദേഹം സജീവമാകുമെന്നാണ് വിവരം. യോഗത്തിൽ പങ്കെടുത്ത് ക്വാറന്റൈനിൽ കഴിഞ്ഞ മന്ത്രി ഇ.പി.ജയരാജന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. അതേസമയം ക്വാറന്റൈനിലുള്ള ടി.പി.രാമകൃഷ്ണന്റെ ആർ.ടി.പി.സി ആർ ഫലം ഇന്ന് ലഭിക്കും. മന്ത്രി കെ.കെ.ശൈലജ ആന്റിജൻ പരിശോധനാഫലം നെഗറ്റീവായതിനാൽ നാളെ മുതൽ ഓഫീസിലെത്തും. സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തെങ്കിലും മറ്റുള്ള നേതാക്കളുമായി സമ്പർക്കത്തിൽ ഏർപ്പെടാത്തതിനാൽ മന്ത്രി എം.എം.മണി ക്വാറന്റൈനിൽ പോയിരുന്നില്ല.
പ്രേമചന്ദ്രൻ എം.പിയുടെ
ഡ്രൈവർക്ക് കൊവിഡ്
കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലത്തെ എം.പി ഓഫീസ് അടച്ചു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ എം.പിയും ഭാര്യയും ഡൽഹിയിലെ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. ഇവർ പാർലമെന്റ് മന്ദിരത്തിൽ സജ്ജീകരിച്ചിട്ടുള്ള കൊവിഡ് പരിശോധനയ്ക്ക് വിധേയരാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |