കൊയിലാണ്ടി: നഗരത്തിലെ നൂറ്റാണ്ട് പഴക്കമുള്ള കെട്ടിടങ്ങൾ അപകടത്തിലായത് ജനങ്ങൾക്ക് ഭീഷണിയായി. പല കെട്ടിടങ്ങളുടെയും മേൽക്കൂര തകർന്നതിനാൽ മഴവെള്ളം ചോർന്നൊലിച്ച് ചുമരുകൾ വിണ്ടുകീറിയ നിലയിലാണ്. പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ട് ചോർച്ചയടച്ച കെട്ടിടങ്ങളും നിരവധിയുണ്ട്. നഗരസഭാ എൻജിനീയറിംഗ് വിഭാഗം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാത്ത കെട്ടിടങ്ങളാണ് ഭൂരിഭാഗവും. രണ്ട് വർഷം മുമ്പ് റെയിൽവേ സ്റ്റേഷൻ റോഡിലെ പഴയ കെട്ടിടം തകർന്നു വീണിരുന്നു. ജനങ്ങൾ കൂടുതൽ എത്തുന്ന സ്ഥലങ്ങളിലാണ് രണ്ടും മൂന്നും നിലകളുള്ള കെട്ടിടങ്ങൾ ഭീഷണിയായി നിൽക്കുന്നത്. സമീപകാലത്ത് നഗരത്തിലെ ഇത്തരമൊരു കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി അധികൃതർ പറഞ്ഞിരുന്നത്. കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |