തിരുവനന്തപുരം:ജില്ലയിൽ ഇന്നലെ 566 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ തലസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 20,000 കടന്നു. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച 6 പേർക്ക് വൈറസ് ബാധ കണ്ടെത്തി. ആഗസ്റ്റ് 27ന് മരണമടഞ്ഞ ഫോർട്ട് സ്വദേശിനി ഭഗവതി (78), സെപ്തംബർ 4ന് മരണമടഞ്ഞ നെയ്യാറ്റിൻകര സ്വദേശി ജയിംസ് (76), കാലടി സ്വദേശി പദ്മനാഭൻ പോറ്റി (101), ഉഴമലയ്ക്കൽ സ്വദേശി റുഹിയാ ബീവി (76), മണക്കാട് സ്വദേശിനി ഇഷാ ബീവി (72), പൂജപ്പുര സ്വദേശി വിജയലക്ഷ്മി അമ്മ (88) എന്നിവരുടെ മരണമാണ് ഇന്നലെ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് ബാധയുടെ അഞ്ചിലൊന്നും തിരുവനന്തപുരത്താണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് ബാധിതരുടെ എണ്ണം 500ന് മുകളിലാണ്. ഇന്നലെ രോഗം ബാധിച്ചവരിൽ 440പേർക്ക് സമ്പർക്കം വഴിയാണ് വൈറസ് ബാധയുണ്ടായത്. ഉറവിടം വ്യക്തമല്ലാത്ത 101 പേരുമുണ്ട്. വീട്ടുനിരീക്ഷണത്തിലായിരുന്ന 15പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 4പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 18 ആരോഗ്യപ്രവർത്തകർക്കും ഇന്നലെ രോഗബാധയുണ്ട്. 393പേർ രോഗമുക്തി നേടി.
നിരീക്ഷണത്തിലുള്ളവർ-23,841
വീടുകളിൽ-19,499
ആശുപത്രികളിൽ-3,783
കെയർ സെന്ററുകളിൽ -559
പുതുതായി നിരീക്ഷണത്തിലായവർ-1,071
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |