കോഴിക്കോട്: ആകർഷകവും മനോഹരവുമായ ഡിസൈനുകളിൽ തീർത്ത കർണാഭരണങ്ങളുടെ പുതുപുത്തൻ ശേഖരവുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ 'കാതണി ഉത്സവ"ത്തിന് തുടക്കമായി. ഏത് പ്രായക്കാർക്കും ഏതവസരത്തിലും ഉപയോഗിക്കാവുന്ന സ്വർണത്തിലും വജ്രത്തിലും തീർത്ത ആഭരണങ്ങളാണ് അണിനിരത്തിയിട്ടുള്ളത്.
ഈമാസം 25വരെയാണ് മലബാർ ഗോൾഡ് ഷോറൂമുകളിൽ കാതണി ഉത്സവം. പരമ്പരാഗത ഇന്ത്യൻ നിർമ്മിതിയായ ഡിവൈൻ, കരകൗശല ഡിസൈൻ നിർമ്മിതിയായ എത്‌നിക്‌സ്, അമൂല്യരത്നക്കല്ലുകൾ പതിച്ച പ്രഷ്യ, മൈൻ, ഇറ തുടങ്ങിയ ബ്രാൻഡുകളിലെ ആകർഷക കർണാഭരണങ്ങൾ കാതണി ഉത്സവത്തിലൂടെ സ്വന്തമാക്കാം.
22 കാരറ്റ് പഴയ സ്വർണം എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ 100 ശതമാനം മൂല്യം കമ്പനി ഉറപ്പുനൽകുന്നു. ഏത് ജുവലറിയിൽ നിന്ന് വാങ്ങിയ പഴയ സ്വർണം വിൽക്കാനും ഉടനടി പണം നേടാനുമുള്ള അവസരവുമുണ്ട്. സ്വർണവില വർദ്ധനയിൽ നിന്ന് രക്ഷനേടാൻ 10 ശതമാനം തുക മുൻകൂർ നൽകി ബുക്ക് ചെയ്യാനുമുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ജുവലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന് 10 രാജ്യങ്ങളിലായി 260ലേറെ ഷോറൂമുകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |