കോന്നി: ഗവ.മെഡിക്കൽ കോളേജിൽ തുടങ്ങിയ പൊലീസ് എയ്ഡ് പോസ്റ്റ് ജില്ലാ പൊലീസ് ചീഫ് കെ.ജി. സൈമൺ ഉദ്ഘാടനം ചെയ്തു. പ്രധാന കവാടത്തിൽ ഒ.പി. രജിസ്‌ട്രേഷൻ കൗണ്ടറിനു സമീപമുള്ള മുറിയിലാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്.
മെഡിക്കൽ കോളേജ് പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുമ്പോൾ പ്രത്യേക പൊലീസ് സ്റ്റേഷൻ തന്നെ ഇവിടെ അനുവദിക്കും. പൊലീസ് സ്റ്റേഷനുള്ള സ്ഥലവും, അനുവാദവും ലഭ്യമാക്കാൻ ആവശ്യമായ ഇടപെടീൽ നടത്തണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയോട് ജില്ലാ പൊലീസ് ചീഫ് അഭ്യർത്ഥിച്ചിരുന്നു.അതുവരെ എയ്ഡ് പോസ്റ്റായി പ്രവർത്തനം നടത്താനാണ് തീരുമാനം.
ഒരു അഡീഷണൽ എസ്.ഐയും, സിവിൽ പൊലീസ് ഓഫീസറുമാണ് ആദ്യ ദിവസം ഡ്യൂട്ടി നിർവ്വഹിച്ചത്. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ ജോലിക്ക് എത്തും.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എസ്.സജിത്ത്കുമാർ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ.ജോസ്, അടൂർ ഡിവൈ.എസ്.പി.ബിനു മോൻ, സർക്കിൾ ഇൻസ്‌പെക്ടർമാരായ രാജേഷ്, അയൂബ് ഖാൻ, എച്ച്.എൽ.എൽ ചീഫ് പ്രൊജക്ട് മാനേജർ ആർ.രതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |