8728 സീറ്റുകളിൽ അലോട്ടുമെന്റുകൾ നടന്നു
പത്തനംതിട്ട: പ്ലസ് വൺ പ്രവേശനത്തിന് ജില്ലയിൽ ലഭിച്ചത് 15,167 അപേക്ഷകൾ. ഇതിൽ 8728 പേർ ആദ്യ അലോട്ട്‌മെന്റിൽ ഇടംനേടി.
10,660 സീറ്റുകളാണ് നിലവിലുള്ളത്. ആദ്യ അലോട്ട്‌മെന്റ് പട്ടിക പുറത്തുവന്നശേഷം 1932 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. അലോട്ട്‌മെന്റിൽ ഉൾപ്പെട്ടവർ 19 വരെയാണ് പ്രവേശനം നേടേണ്ടത്. സ്‌പോർട്‌സ് ക്വാട്ടയിലുള്ളവർ സ്‌കോർ ഷീറ്റ് ഹാജരാക്കണം. സംസ്ഥാന സിലബസിൽ അല്ലാതെയുള്ള സിലബസിൽ പത്താംക്ലാസ് പഠിച്ച കുട്ടികൾ അവരുടെ പഞ്ചായത്ത്, താലൂക്ക് എന്നിവ തെളിയിക്കുന്ന രേഖകൾ, മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്കായി അപേക്ഷിച്ചവർ വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.