തൃശൂർ: ജില്ലയിൽ 263 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 220 പേർ രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2220 ആണ്. തൃശൂർ സ്വദേശികളായ 44 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7387 ആണ്. 5094 പേർ രോഗമുക്തരായി. സമ്പർക്കം വഴി 256 പേർക്ക് രോഗം സ്ഥീരികരിച്ചു.
4 പേരുടെ രോഗ ഉറവിടം അറിയില്ല. ഏഴ് ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രന്റ് ലൈൻ വർക്കർക്കും രോഗം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ അഞ്ച് പേർക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടു പേർക്കും രോഗബാധയുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 13 പുരുഷൻമാരും 19 സ്ത്രീകളുമുണ്ട്. പത്ത് വയസിനു താഴെ 21 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്. 582 പേർ വീടുകളിൽ ചികിത്സയിലുണ്ട്. 9593 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 180 പേരെയാണ് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1748 പേർക്ക് ആന്റിജൻ പരിശോധന നടത്തി.
ക്ലസ്റ്ററുകളിലെ രോഗബാധ:
എലൈറ്റ് ക്ലസ്റ്റർ (രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ)- 4
ദയ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ)- 1
ക്രാഫ്റ്റ് ഹോസ്പിറ്റൽ (ആരോഗ്യ പ്രവർത്തകർ) കൊടുങ്ങല്ലൂർ- 1
പരുത്തിപ്പാറ കുമരനെല്ലൂർ- 1
ജൂബിലി തൃശൂർ- 1
മറ്റ് സമ്പർക്ക കേസുകൾ- 236
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |